ദില്ലിയില്‍ 21കാരന്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഋതിക്ക് വര്‍മയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ സ്വന്തം ഭാര്യയ്‌ക്കൊപ്പം കണ്ടതിന് പിന്നാലെ പ്രതി ഋതിക്ക് വര്‍മയെ കൊലപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ടെമ്പോ ഡ്രൈവറായ ഋതിക് വര്‍മ മാതാപിതാക്കളുടെ ഒരേയൊരു മകനാണ്. ഇയാള്‍ക്ക് പ്രതിയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. ഇത് കൈയ്യോടെ പിടികൂടിയതിന് പിന്നാലെ ഋതിക്കിനെയും സ്വന്തം ഭാര്യയെയും പ്രതി ക്രൂരമായി ഉപദ്രവിച്ചെന്ന് അയല്‍വാസികള്‍ പറയുന്നു.
ഋതിക്കിന്റെ കൈവിരലുകളിലെ നഖങ്ങള്‍ ചൂഴ്‌ന്നെടുത്ത ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ദില്ലി നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ ഒഫ് പൊലീസ് രാകേഷ് പവാരിയ പറഞ്ഞു. ഋതിക്കിന്റെ ശരീരത്തിലാകമാനം പരുക്കേറ്റ നിലയിലാണ്.
ശരീരത്താകമാനം മര്‍ദനമേറ്റ അവശനായ ഋതിക്കിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച വൈകിട്ട് ഒമ്പത് മണിയോടെ ഋതിക് മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here