‘പെൺകുട്ടികളെ വേണ്ട’; നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊന്ന ശേഷം കത്തിച്ച് പിതാവ്, സംഭവം ദില്ലിയിൽ

നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു ചാരമാക്കി പിതാവ്. ഹരിയാനയിലാണ് സംഭവം. ജനിച്ചത് പെൺകുട്ടികളാണ് എന്ന കാരണം കൊണ്ടാണ് നീരജ് സൊനാക്കി എന്ന യുവാവ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ തിരഞ്ഞെത്തിയ പൊലീസിന് കിട്ടിയത് കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്.

ALSO READ: ‘കൊച്ചുമകനെ മർദിച്ചു’, മുൻ സൈനികനായ മുത്തച്ഛൻ മകനെയും ഭാര്യയെയെയും വെടിവെച്ചു; സംഭവം മഹാരാഷ്ട്രയിൽ

പൊലീസിന്റെ റിപ്പോർട്ട് പ്രകാരം, നീരജിന്റെ ഭാര്യ പൂജ രണ്ട് ഇരട്ട പെൺകുട്ടികൾക്ക് ഹരിയാനയിലെ ആശുപത്രിയിൽ വെച്ച് മെയ് 30 ന് ജന്മം നൽകിയിരുന്നു. ദില്ലിയിലെ സുൽത്താൻപൂർ ഏരിയയിലാണ് ഇരുവരും താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഡൽഹിയിലും ഹരിയാനയിലും മാറി മാറി താമസിക്കുകയായിരുന്നവെന്ന് പൊലീസ് വ്യക്തമാക്കി. ജൂൺ 21 ന് ഭാര്യയുടെ പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: ‘മാലാഖ മടങ്ങുന്നു’, ഈ ജഴ്‌സിക്ക് വേണ്ടി ഞാൻ എന്റെ ജീവൻ കൊടുത്തു, പകരം എനിക്ക് നഷ്ടപ്പെട്ടതെല്ലാം അത് തിരിച്ചു തന്നു, പടിയിറങ്ങാൻ സമയമായി: എയ്ഞ്ചൽ ഡി മരിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News