ദില്ലിയിൽ 26കാരന്റെ കുടലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ബോഡി ബില്‍ഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് കരുതിയ യുവാവ് നാണയവും കാന്തവും തുടര്‍ച്ചയായി ഭക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
Also read:ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലം, എം.മുകേഷ് എംഎല്‍എ പുനലൂരില്‍ പ്രചാരണം തുടങ്ങി
ആശുപത്രിയിലെത്തുമ്പോള്‍ യുവാവിന് ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ കുറച്ചാഴ്ചകളായി യുവാവ് നാണയവും കാന്തവും ഭക്ഷിക്കുന്ന വിവരം ബന്ധുക്കള്‍ ഡോക്‌റെ അറിയിച്ചു. ബന്ധുക്കള്‍ യുവാവിന്റെ വയറിന്റെ എക്‌സറേയും ഡോക്ടറിന് നല്‍കി. അതേത്തുടർന്ന് ഡോക്ടർ നടത്തിയ വിശദ പരിശോധനയിലാണ് കുടലില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ട് നാണയവും കാന്തവും കുന്നുകൂടിയിരിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
എന്തിനാണ് അവ കഴിച്ചതെന്ന് ചോദിച്ചപ്പോള്‍, നാണയങ്ങളില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ശരീരം കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നായിരുന്നു യുവാവിന്റെ വിശദീകരണം.1,2,5 രൂപയുടെ 39 നാണയങ്ങളും ഹൃദയം, ത്രികോണം, നക്ഷത്രം, ബുള്ളറ്റ് ആകൃതിയിലുള്ള 37 കാന്തങ്ങളുമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മാനസികാസ്വാസ്ഥ്യത്തിന് യുവാവ് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here