കൊതുകിനെ തുരത്താൻ ഡ്രോൺ: പുതിയ പരീക്ഷണവുമായി ദില്ലി

MOSQUITO

കൊതുകിനെ തുരത്താൻ പുതിയ ഡ്രോൺ പരീക്ഷണവുമായി ദില്ലി. കെമിക്കൽ സ്പ്രേ ചെയ്ത് കൊതുകിനെയും അതുവഴി കൊതുക് ജന്യ രോഗത്തെയും തടയുന്നതിന് വേണ്ടിയാണ് ഇത്. പദ്ധതിയുടെ ഉദ്ഘടാനം ദില്ലി മേയർ ഷെല്ലി ഒബ്‌റോയ് നിർവഹിച്ചു.

നരേല പ്രദേശത്താണ് പദ്ധതിക്ക് ഇപ്പോൾ തുടക്കമായിരിക്കുന്നത്. മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ അടക്കമുള്ള കൊതുക് ജന്യ രോഗങ്ങൾ തടയുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനൊപ്പം ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

അടുത്തിടെ കനത്ത മഴ ഉണ്ടായതിനെ തുടർന്ന് ദില്ലിയിലെ പല പ്രദേശങ്ങളിലും വലിയ തോതിൽ വെള്ളം ഉയർന്നിരുന്നു. തുടർന്ന് ഡ്രെയിനേജ് അടക്കം തകരാറിലായി. പിന്നാലെ കൊതുകുകൾ പെരുകിയതോടെയാണ് ഇതിനെ പ്രതിരോധിക്കാൻ പുതിയ പദ്ധതി മേയറുടെ നേതൃത്വത്തിൽ  ആവിഷ്കരിച്ചത്.

ALSO READ; ഹൂസ്റ്റണിൽ ഹെലികോപ്റ്റർ റേഡിയോ ടവറിലിടിച്ച് അപകടം; 4 മരണം

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്നത് അടക്കമുള്ള കാര്യങ്ങളിൽ ജനങ്ങൾക്ക് ക്ലാസ് നൽകി വരുന്നുണ്ട്. വീടിന്റെ സമീപത്ത് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ അടക്കം ഉണ്ടാകാൻ പാടില്ലെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News