ദില്ലി മെട്രോ ട്രെയിനില്‍ വസ്ത്രം കുടുങ്ങി; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

ദില്ലി മെട്രോയില്‍ വാതിലുകള്‍ക്കിടയില്‍ വസ്ത്രത്തിന്റ ഒരുഭാഗം കുടുങ്ങി യുവതി മരിച്ചു. ഇന്ദര്‍ലോക് സ്‌റ്റേഷനില്‍ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തിൽ റീന(35)ആണ് മരിച്ചത്. അപകടത്തെ തുടർന്ന് യുവതിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Also read:ഗവർണറുടെ നടപടി സ്വാഭാവികമായി പ്രതിഷേധം വിളിച്ചുവരുത്തുന്നത്; മുഖ്യമന്ത്രി

മെട്രോയുടെ വാതിലുകള്‍ അടയ്ക്കുന്നതിനിടെ വസ്ത്രത്തിന്റെ ഒരു ഭാഗം കുടുങ്ങിയതിനെ തുടര്‍ന്ന് റീന മെട്രോ നിലത്ത് വീഴുകയായിരുന്നു. യുവതി ട്രെയിനില്‍ നിന്ന് ഇറങ്ങിയതാണോ അതോ കയറിയതാണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് ദില്ലി മെട്രോ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനുജ് ദയാല്‍ പറഞ്ഞു.

Also read:വീടിനുള്ളില്‍ കുടുങ്ങിയ രണ്ടര വയസ്സുകാരനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി

പടിഞ്ഞാറന്‍ ദില്ലിയിലെ നംഗ്ലോയില്‍ നിന്ന് മോഹന്‍ നഗറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ‘ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷനില്‍ എത്തി ട്രെയിന്‍ മാറുമ്പോള്‍ സാരി കുടുങ്ങി. താഴെ വീണു ഗുരുതരമായി പരിക്കേറ്റു. ഗുരുതരാവസ്ഥയില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം അവര്‍ മരിച്ചു,’ യുവതിയുടെ ബന്ധു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News