സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും അതുവഴി ലൈക്കുകളും കമന്‌റുകളും നേടി പ്രശസ്തരാകുന്നവര്‍ ഇന്ന് നിരവധിയാണ്. പുതുമയുള്ള കോണ്ടന്‌റുകള്‍ക്കായി യുവാക്കള്‍ പുതിയ വഴികള്‍ തേടിപ്പോകാറുണ്ട്. എന്നാല്‍ അതിനായി ദില്ലി മെട്രോ ട്രെയിനിനെ ഉപയോഗിക്കുന്നത് യാത്രക്കാരെ ചില്ലറയ്‌ക്കൊന്നുമല്ല അലോസരപ്പെടുത്തുന്നത്. യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും റീല്‍സ് വീഡിയോ ഷൂട്ടിംഗ് അനുവദിക്കില്ലെന്നും നേരത്തെ തന്നെ മെട്രോ അധികൃതര്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ തിങ്കളാഴ്ച്ച ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‌റെ ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റാണ് വിഷയം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. വിവിധ തരം തലവേദനകളെക്കുറിച്ചും മെട്രോയ്ക്കുള്ളിലെ ഡാന്‍സ് വീഡിയോ ഷൂട്ടിംഗ് കാണുന്നവര്‍ക്കുണ്ടാകുന്ന തലവേദനയെക്കുറിച്ചുമാണ് ട്വീറ്റ്. മെട്രോയില്‍ യാത്ര ചെയ്യൂ, എന്നാല്‍ പ്രശ്‌നമുണ്ടാക്കരുത് എന്നാണ് ട്വീറ്റിന്‌റെ ക്യാപ്ഷന്‍.
मेट्रो में Travel करें Trouble नहीं #DelhiMetro pic.twitter.com/UwVfQmo9aH
— Delhi Metro Rail Corporation I कृपया मास्क पहनें😷 (@OfficialDMRC) April 24, 2023
മൈഗ്രേന്‍ ഉള്ളവര്‍ക്കും ഹൈപര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്കും സ്‌ട്രെസ്സ് ഉള്ളവര്‍ക്കും തലയുടെ ഏതെങ്കിലും ഭാഗങ്ങളിലാകും വേദന ഉണ്ടാകുന്നതെങ്കില്‍ മെട്രോയിലെ ഡാന്‍സ് കാണുന്നവര്‍ക്ക് കഴുത്തടക്കം തലമുഴുവന്‍ വേദനിക്കും എന്ന് അര്‍ത്ഥമാക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലൈക്കുകള്‍ക്കായി ഇവര്‍ യാത്രക്കാര്‍ക്കിടയില്‍ കയറി നിന്ന് പാട്ടുകള്‍ക്ക് ചുവട് വയ്ക്കുന്നതും , അഭിനയിക്കുന്നതും മെട്രോക്കുള്ളില്‍ കയറി പല്ലുതേക്കലടക്കമുള്ള കാര്യങ്ങള്‍ ചെയ്തതോടെയാണ് മറ്റ് യാത്രക്കാരുടെ പരാതികള്‍ പരിഗണിച്ച് മെട്രോ അധികൃതര്‍ നടപടിയെടുത്തത്.
റീല്‍സ് വീഡിയോ ഷൂട്ടിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുമെന്നായിരിന്നു പ്രഖ്യാപനം. എന്നാല്‍ നടപടികളില്‍ വലിയ ഫലമുണ്ടായില്ല എന്ന് വിളിച്ചറിയിക്കുന്നതാണ് മെട്രോയുടെ പുതിയ ട്വീറ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here