ഭാര്യയെയും മകളെയും കുത്തിക്കൊന്ന് ഡല്‍ഹി മെട്രോ ജീവനക്കാരന്‍ ജീവനൊടുക്കി

ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ. ഷഹ്ദാര ജില്ലയിലെ ജ്യോതി കോളനിയാണ് സംഭവമുണ്ടായത്. ഡല്‍ഹി മെട്രോയില്‍ സൂപ്പര്‍വൈസറായിരുന്നു സുശീല്‍ കുമാര്‍. ഭാര്യയെയും മക്കളെയും കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് ഷഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിത് മീണ പറഞ്ഞു. തൂങ്ങിമരിക്കുന്നതിന് മുന്‍പ് കയറില്‍ കുരുക്കിടുന്നത് എങ്ങനെ എന്നത് സംബന്ധിച്ച് ഇയാൾ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് പറഞ്ഞു. ഡല്‍ഹി മെട്രോ ജീവനക്കാരന്‍ സുശീല്‍ കുമാറിനെ (45) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ അനുരാധ (40), മക്കളായ അദിതി (6) എന്നിവരാണ് മരിച്ചത്. ഇയാളുടെ മകന്‍ യുവരാജ് (13) കുത്തേറ്റ പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News