വിദേശവനിതയും യുവാവും റിസോർട്ടിനുള്ളിൽ മരിച്ച നിലയിൽ; നടുക്കുന്ന സംഭവം ദില്ലിയിൽ

ദൽഹി സ്വദേശിയായ യുവാവും വിദേശവനിതയും ഹരിയാനയിലെ റിസോർട്ടിൽ മരിച്ചനിലയിൽ. ദില്ലി അശോക് വിഹാർ സ്വദേശിയായ 26 വയസുകാരൻ ഹിമാൻഷു, ഉസ്‌ബെക്കിസ്താന്‍ സ്വദേശിയായ 32-കാരി മഖ്‌ലിയോ എന്നിവരാണ് സോണിപത്തിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച ഏറെനേരമായിട്ടും രണ്ടുപേരും പുറത്തേക്ക് കാണാത്തതിനാൽ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് മുറിയിലെ ജനാല വഴി നോക്കിയപ്പോൾ രണ്ടുപേരും കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ ജീവനക്കർ പൊലീസിനെ വിവരമറിയിച്ചു.

Also Read; ചൈനയിൽ ഭൂചലനം; റിക്ടര്‍ സ്കെയിലിൽ 7.2 തീവ്രത, ദില്ലിയിലും പാകിസ്താനിലും പ്രകമ്പനം

മുറിക്കുള്ളിൽ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ. സംഭവത്തിൽ ഉസ്‌ബെക്കിസ്താന്‍ എംബസിയുമായി ബന്ധപ്പെടുകയും യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കാനും എംബസി അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ദില്ലി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Also Read; മധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളികളിൽ കടന്നുകയറി തീവ്രഹിന്ദുത്വ വാദികൾ കാവിക്കൊടി സ്ഥാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News