ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴയില്‍ രണ്ടുപേര്‍ മരിച്ചു. ഗാസിപൂറില്‍ തനൂജ എന്ന യുവതിയും മൂന്നു വയസുകാരന്‍ മകനും മുങ്ങിമരിക്കുകയായിരുന്നു. ഖോദ കോളനിയിലെ വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം.
ALSO READ: സംസ്ഥാനത്ത് ദു:ഖാചരണം: പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്റര്‍ വാര്‍ഷികം ആഘോഷിച്ച് ബിജെപി ഭരണകൂടം
വീടിന് പുറത്തിറങ്ങരുതെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശമാമ് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: കനത്ത മഴ; പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞദിവസം ദില്ലി – നോയിഡ എക്‌സ്പ്രസ് ഹൈവേ, മെഹ്‌റോലി – ചദ്ദാപൂര്‍ റോഡിലും ആളുകള്‍ ഗതാഗത കുരുക്കില്‍പ്പെട്ടിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here