സത്യപാൽ മാലിക് പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട്, സ്വയമെത്തിയതെന്ന് ദില്ലി പൊലീസ്

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ടുകൾ. എന്നാൽ അനുയായികൾക്കൊപ്പം ആർകെ പുരം പൊലീസ് സ്റ്റേഷനിൽ സ്വമേധയാ വന്നതാണെന്നാണ് ദില്ലി പൊലീസിന്റെ വിശദീകരണം. സ്വന്തം കാറിലാണ് സത്യപാൽ മാലിക്ക് വന്നതെന്ന് സൗത്ത് വെസ്റ്റ്‌ ഡിസിപി സി. മനോജ് വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരം തന്നെ മടങ്ങാമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

എന്നാൽ സത്യപാൽ മാലിക്കിന് പിന്തുണ പ്രഖ്യാപിച്ച് യോഗം ചേർന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്. സത്യപാൽ മാലിക്കിന് പിന്തുണ പ്രഖ്യാപിച്ച് ആർകെ പുരത്ത് ഖാപ് പഞ്ചായത്ത് യോഗം ചേരാനിരിക്കുകയായിരുന്നു. എന്നാൽ ഇത് ദില്ലി പൊലീസ് തടഞ്ഞു. സത്യപാൽ മാലിക്കിനെയും പിന്തുണ അറിയിച്ച് എത്തിയവരെയും പൊലീസ് പിടികൂടിയെന്ന് കർഷക നേതാക്കൾ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News