ദില്ലി സര്‍വകലാശാലയില്‍ സിഎഎ പ്രതിഷേധം; വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്

സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ പ്രതിഷേധങ്ങള്‍ കനക്കുന്നു. ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ കടന്ന ദില്ലി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ALSO READ:  പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എംഎസ്എഫിന്റെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കേന്ദ്രത്തിനും ബിജെപിക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. എന്നാല്‍ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ALSO READ: പെറ്റ നാടിനെ ഒറ്റു കൊടുക്കുന്നവരായി യുഡിഎഫ് മാറി; യുഡിഎഫിനെ പരിഹസിച്ച് ഡോക്ടര്‍ തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News