ലൈംഗിക പീഡനത്തിൻ്റെ തെളിവുകൾ ഹാജരാക്കണം; ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പൊലീസ്

വനിത ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പൊലീസ് .ലൈംഗിക പീഡനത്തിൻ്റെ തെളിവ് ഹാജരാക്കാൻ നിര്‍ദ്ദേശം നല്‍കി.ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവ തെളിവുകളായി നൽകണം. ജൂൺ 5 ന് രണ്ട് താരങ്ങൾക്ക് ഒരു ദിവസം സമയം നൽകി നോട്ടീസ് നൽകുകയായിരുന്നു. ശ്വാസോച്ഛ്വാസം പരിശോധിക്കാനെന്ന വ്യാജേന മോശമായി പെരുമായി, സമ്മതമില്ലാതെ ആലിംഗനം ചെയ്തു തുടങ്ങിയ പരാതികളിലാണ് ദില്ലി പൊലീസ് തെളിവ് ചോദിച്ചിരിക്കുന്നത്. എന്നാൽ കൈവശമുള്ള തെളിവുകൾ എല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും താരങ്ങൾ വ്യക്തമാക്കി.

അതേസമയം, പീഡന പരാതിയിന്മേൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടപടിയില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കുമെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഏഷ്യൻ ഗെയിംസില്‍ പങ്കെുക്കില്ലെന്നാണ് താരങ്ങളുടെ മുന്നറിയിപ്പ്. ഇതേസമയം, ഒത്തുതീര്‍പ്പിന് വലിയ സമ്മർദ്ദം തങ്ങള്‍ക്ക് മേല്‍ ഉണ്ടെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. താരങ്ങളുടെ പരാതിയില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയ പൊലീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരായ ഗുസ്തിതാരങ്ങളെ ദില്ലിയിലെ ഗുസ്തി ഫെഡറേഷന്‍ ഓഫീസില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

Also Read: അരികൊമ്പനെ വീണ്ടും അപ്പർ കോതയാറിൽ എത്തിച്ച് ദൗത്യ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News