വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ടുന്ന നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ രാജ്യത്ത് കർശന നടപടികളാണ് കൈക്കൊള്ളുന്നത്. അത്തരത്തിൽ നിയമം തെറ്റിച്ച കമിതാക്കളാണ് ഇപ്പോള്‍ പൊലീസ് വലയിൽപ്പെട്ടത്. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചെന്ന് കാണിച്ച് കമിതാക്കള്‍ക്ക് 11,000 രൂപയാണ് ദില്ലി പൊലീസ് പിഴയിട്ടത്.
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്‍റെ ടാങ്കില്‍ ഡ്രൈവറിന് അഭിമുഖമായി യുവതി അയാളെ കെട്ടിപ്പിടിച്ചിരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഇഡിയറ്റ്‌സ് ഓഫ് ഡല്‍ഹി’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വാഹനത്തിന്‍റെ നമ്പര്‍ ഉള്‍പ്പെടെ വീഡിയോയിൽ പ്രദര്‍ശിപ്പിച്ചിരുന്നു. തുടർന്നാണ് പൊലീസ് ഇവരെ കണ്ടെത്തി പിഴയിട്ടിരിക്കുന്നത്.
ALSO READ: പകുതി വഴിയിൽ സവാരി നിർത്തി, ചോദ്യം ചെയ്ത യാത്രികന് ഡ്രൈവറുടെ മർദനം, കാഴ്ച നഷ്ടമായി
അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് 11,000 രൂപ പിഴ നൽകിയെന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചു ദില്ലി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിക്കാതെ സുരക്ഷിതമായി വാഹനമോടിക്കണമെന്ന് പൊലീസ് ട്വീറ്റിൽ ഉപദേശവും നല്‍കുന്നുണ്ട്. ജൂലൈ 16ന് ദില്ലിയിലെ മംഗല്‍പുരിയിലെ ഔട്ടര്‍ റിങ്ങ്‌റോഡ് ഫ്‌ളൈഓവറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുക, ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്, അപകടകരമായി വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവയ്‌ക്കെല്ലാം ചേർത്താണ് പൊലീസ് 11,000 രൂപ പിഴയിട്ടത്. വാഹനവും ഉടമയെയും കണ്ടെത്തി കൃത്യമായ നടപടി സ്വീകരിച്ചതിന് ദില്ലി പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി കമ്മിഷണറും അറിയിച്ചു.
ALSO READ: എ.ടി.എം. കേന്ദ്രങ്ങളിലെ വ്യാപക മോഷണം; തൃശ്ശൂര്‍ സ്വദേശി ആസിഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here