ലൈംഗിക പീഡന പരാതിയിൽ ഗുസ്തിതാരങ്ങളോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസ്

ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതിയിൽ ഗുസ്തിതാരങ്ങളോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ദില്ലി പൊലീസ്. കേസ് പിൻവലിക്കാൻ കടുത്ത സമ്മർദ്ദം നേരിടുകയാണെന്നും താരങ്ങൾ പറഞ്ഞു.

Also Read: പുനർജനി തട്ടിപ്പ്: പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിൽ തന്നെ; കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യുസിന്

ലൈംഗിക പീഡന പരാതി നൽകിയ ഗുസ്തി താരങ്ങൾക്കുമേൽ വലിയ സമ്മർദ്ദം ഉണ്ടാക്കുന്ന നടപടികൾ ദില്ലി പോലീസ് തുടരുകയാണ്. ജൂൺ അഞ്ചിനാണ് പരാതികളിൽ തെളിവ് സമർപ്പിക്കാൻ ഒരു ദിവസം സമയം നൽകി 2 താരങ്ങൾക്ക് ഡൽഹി പൊലീസ്  നോട്ടീസ് നൽകിയത്. ശ്വാസപരിശോധനയുടെ പേരിൽ സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, സമ്മതമില്ലാതെ ആലിംഗനം ചെയ്തു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവ് ആവശ്യപ്പെട്ടത് .
ശബ്ദ,ദൃശ്യ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനായിരുന്നു നിർദേശം. വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും കൈവശമുള്ള എല്ലാ തെളിവുകളും പൊലീസിന് കൈമാറി എന്നും താരങ്ങൾ പ്രതികരിച്ചു.
അതേസമയം, ഉത്തർപ്രദേശിലെ സ്വന്തം തട്ടകമായ ഗോണ്ടയിൽ ബ്രിജ് ഭൂഷൺ നടത്തിയ മഹാറാലിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് ബ്രിജ്ഭൂഷൻ പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News