ബ്രിജ് ഭൂഷനെതിരെ ദില്ലി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ദില്ലി പൊലീസ് FIR രജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്  സുപ്രീം കോടതി ഇടപെടലോടെയാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത താരം നല്‍കിയ പരാതിയില്‍ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് ഒരു FIR.

ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍നിര വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് ദില്ലി പൊലീസ് എഫ്ഐആറിനെ കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആവശ്യമാണെന്നാണ് ദില്ലി പൊലീസ് ഏപ്രില്‍ 26ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏഴു പേര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇന്ത്യന്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങി നിരവധി പേര്‍ ബ്രിജ് ഭൂഷണെതിരെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here