രാഹുലിനെ കാണാനെത്തിയ കോണ്‍ഗ്രസ് വക്താവിനെ ദില്ലി പൊലീസ് തടഞ്ഞു

രാഹുലിന്റെ വസതിയില്‍ എത്തിയ ദില്ലി പൊലീസിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങള്‍ തേടാനാണ് ദില്ലി പൊലീസ് ശ്രമം. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ എത്തിയതിന് പിന്നാലെ അദ്ദേഹത്തെ കാണാന്‍ എത്തിയ പവന്‍ ഖേരയെ പൊലീസ് തടഞ്ഞു. ഇതിനു ശേഷമാണ് കോണ്‍ഗ്രസ് വ്യക്താവ് കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

രാജ്യത്തെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന പരാമര്‍ശത്തില്‍ ദില്ലി പൊലീസ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരുന്നു. ജനുവരിയില്‍ കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് രാജ്യത്തെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു എന്ന് രാഹുല്‍ പരാമര്‍ശിച്ചത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. പരാതിക്കാരോ സ്ത്രീകളോ തങ്ങളെ സമീപിക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഒരു ചോദ്യാവലി അടങ്ങിയ നോട്ടീസാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരുന്നത്്. രാഹുലിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് പൊലീസ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരിക്കുന്നത് എന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News