എഎപി എംപി സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാറിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്

ആം ആദ്മി പാർട്ടി രാജ്യസഭ എംപി സ്വാതി മലിവാളിന്റെ പരാതിയിൽ കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ് എടുത്ത് ദില്ലി പൊലീസ്. കേജ്‌രിവാളിനൊപ്പം പഞ്ചാബിലുള്ള ബൈഭവിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. സംഭവം നടന്നത് കേജ്‌രിവാളിന്റെ വീട്ടിലായതിനാൽ അന്വേഷണം ആ വഴിക്കും നീളും. കേജ്‌രിവാൾ ആ സമയം വീട്ടിൽ ഉള്ളതിനാൽ കേജ്‌രിവാളിൽനിന്ന് വിവരങ്ങൾ തേടാനും വസതിയിലെ സിസിടിവി ദൃശ്യങ്ങൾ തേടാനും പൊലീസ് ശ്രമിക്കും.

Also Read: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്

സ്വാതിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കലടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ബൈഭവിനെതിരെ കേസെടുത്തിരിക്കുന്നത്. ബൈഭവ് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് സ്വാതി പറഞ്ഞു. വിഷയം രാഷ്ട്രീയ ആയുധമാക്കി കെജ്രിവാളിൻ്റെ ജാമ്യത്തിലൂടെ കിട്ടിയ തിരിച്ചടി മറയ്ക്കാനാണ് ബി ജെപി ശ്രമം.

Also Read: കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്വല വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News