‘മൂന്ന് ലക്ഷം രൂപയ്ക്ക് ഒരു വയസുകാരനെ വിൽക്കാൻ ശ്രമം’, നാല് യുവതികളെയും ഒരു യുവാവിനെയും സാഹസികമായി പിടികൂടി പൊലീസ്: സംഭവം ദില്ലിയിൽ

ദില്ലിയിൽ ഒരു വയസുകാരനെ തട്ടിക്കൊണ്ട് പോയി മൂന്ന് ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് യുവതികളും ഒരു യുവാവും പിടിയിൽ. പിടിയിലായവരുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജൂലൈ 8 നാണ് കഞ്ചവാല കഞ്ജവാല റോഡിൽ നിന്ന് ഒരു വയസ്സുള്ള ഒരു ആൺകുട്ടിയെ കാണാതായതായെന്ന വിവരം സുൽത്താൻപുരി പൊലീസിന് ലഭിച്ചത്.

ALSO READ: ‘സൂര്യയ്ക്ക് കിട്ടിയത് നാഷണൽ അവാർഡ്, അക്ഷയ് കുമാറിന് ബോക്സോഫീസ് ദുരന്തവും’, കാണാൻ ആളില്ല, തകര്‍ന്നടിഞ്ഞ് ‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്ക്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിൽ നിന്നും കിഷൻ വിഹാർ പരിസരത്ത് വെച്ച് കുട്ടിയുമായി ഒരു യുവതി നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തുകയും ഇവരെ ചോദ്യം ചെയ്‌തതിനെ തുടർന്ന് 1,50000 രൂപയ്ക്ക് കുഞ്ഞിനെ ഇവർ മറ്റൊരാൾക്ക് വിറ്റെന്നും വിവരം ലഭിച്ചു.

ALSO READ: സംസ്ഥാനത്ത് ഡിഎൽഎഡ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തിയതി ജൂലൈ 18

കുഞ്ഞിനെ വാങ്ങിയ യുവതിയെ കണ്ടെത്തിയ പൊലീസിനോട് താൻ കുഞ്ഞിനെ മറ്റൊരു യുവതിക്ക് 2,10,000 രൂപയ്ക്ക് വിറ്റെന്ന മറുപടിയാണ് അവർ പറഞ്ഞത്. തുടർന്ന് ഇവരിൽ നിന്നും 3,30,000 രൂപയ്ക്ക് ഒരു ദമ്പതികൾ കുഞ്ഞിനെ വാങ്ങിയെന്ന വിവരവും ലഭിച്ചു. കൃത്യമായ അന്വേഷണത്തിലൂടെ ദമ്പതികളെയും പൊലീസ് പിടികൂടി. തുടർന്ന് കുഞ്ഞിനെ മോചിപ്പിക്കുകയും ചെയ്‌തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News