പാർലമെന്റ് ആക്രമണത്തിലെ പ്രതികൾ സ്വയം തീ കൊളുത്താൻ പദ്ധതി ഇട്ടിരുന്നതായി ദില്ലി പൊലീസ്

പാർലമെന്റ് ആക്രമണത്തിലെ പ്രതികൾ സ്വയം തീ കൊളുത്താൻ പദ്ധതി ഇട്ടിരുന്നതായി ദില്ലി പൊലീസ്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ ലളിത് ത്സായുടെ കൂട്ടാളി മഹേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Also Read; ടയറില്ലാത്ത കാറിൽ ചീറിപ്പാഞ്ഞു, പത്തോളം വാഹനങ്ങളിൽ ഇടിച്ചു; ലഹരിയിൽ യുവാവിന്റെ അപായ യാത്ര

പാർലമെന്റ് ആക്രമണത്തിൽ കസ്റ്റഡിയിലുളള 5 പ്രതികളുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. ആക്രമണത്തിന്റെ ലക്ഷ്യം, ശത്രുരാജ്യങ്ങൾക്ക് പങ്കുണ്ടോ, പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നു. പ്രതികൾ സ്വയം തീ കൊളുത്തി പ്രതിഷേധിക്കാൻ പദ്ധതി ഇട്ടിരുന്നതായി ദില്ലി പൊലീസ് വ്യക്തമാക്കി. ദേഹത്ത് പുരട്ടാൻ ക്രീം ലഭിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചു. പാർലമെന്റിൽ ലഘുലേഖകൾ വിതറാനും ആലോചന ഉണ്ടായിരുന്നു. ലളിത് ത്സായെ ചോദ്യം ചെയ്യലിൽ നിന്നാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. ലളിത് ഝായ്ക്കും കൂട്ടാളി മഹേഷിനും ഗൂഢാലോചനയിൽ നിർണ്ണായക പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Also Read; ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം; ആര്‍ഷോയേയും അനുശ്രീയേയുമുള്‍പ്പെടെ അറസ്റ്റ് ചെയ്തുനീക്കി

ലളിത് ഝാ നശിപ്പിച്ച ഫോണിന്റെ അവശിഷ്ടങ്ങൾ രാജസ്ഥാനിലെ നാഗൗറിൽ നിന്നും കണ്ടെത്തി. അവശിഷ്ടങ്ങൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കേസിലെ മുഖ്യസൂത്രധാരനായ ലളിത് ഝായുടെ ബീഹാറിലെ വീട്ടിൽ പോലിസ് പരിശോധന നടത്തി. പ്രതികളുമായി രാജസ്ഥാൻ, ഗുരുഗ്രാം എന്നിവിടങ്ങളിൽ എത്തി തെളിവെടുപ്പ് നടത്തും. അതിനിടെ കേസിലെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും ആവശ്യപെട്ട് നീലം ആസാദിന്റെ കുടുംബം നൽകിയ ഹർജിയിൽ പൊലീസിന് ദില്ലി പട്യാല ഹൗസ് കോടതിക്ക് നോട്ടീസ് അയച്ചു. വിഷയത്തിൽ പ്രതികരിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെ രംഗത്ത് വന്നു. പാർലമെന്റിനുള്ളിലെ അതിക്രമം പുന: സൃഷ്ടക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതികൾ എങ്ങനെ പാർലമെന്റിലേക്ക് കടന്നു എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. അതേ സമയം സുരക്ഷ പരിശോധനയിലെ പിഴവു മാത്രമാക്കി വിഷയം ഒതുക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News