പാർലമെന്റ് ആക്രമണം; മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്

പാർലമെന്റ് ആക്രമണത്തിൽ മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലുള്ളവരുടെയും മുഴുവൻ സമൂഹമാധ്യമ ഇടപെടൽ അന്വേഷിക്കാനാണ് മെറ്റയുടെ സഹകരണം തേടിയത്. ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിംഗ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് തേടിയിട്ടുണ്ട്. കൂടാതെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഇവര്‍ വാട്‌സപ്പില്‍ നടത്തിയ ചാറ്റുകള്‍ പങ്കുവെക്കാനും അന്വേഷണ സംഘം മെറ്റയോട് ആവശ്യപ്പെട്ടു.

Also Read; തൃശൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

അന്വേഷണം ശക്തിപ്പെടുത്തുവാൻ പ്രത്യേക സംഘങ്ങളെ ദില്ലി പൊലീസ് നിയോഗിച്ചു. അതേ സമയം ആക്രമണത്തിൽ കൂടുതൽപ്പേരെ പ്രതിചേർക്കാനാണ് സാധ്യത. കൊൽക്കത്തയിലെ എൻജിഒ സ്ഥാപകൻ നീലാകാശ് ഐഷിനെയും ലളിത് ത്സായുടെ കൊൽക്കത്തയിലെ സുഹൃത്ത് സൗരവ് ചക്രവർത്തിയെയും ഉടൻ ചോദ്യംചെയ്യും. അക്രമികള്‍ക്ക് സന്ദര്‍ശക പാസ് ലഭിക്കാന്‍‌ കത്തുനല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയെ ചോദ്യംചെയ്യാൻ നോട്ടിസ് നൽകും.

Also Read; പ്രകോപനം സൃഷ്ടിക്കാൻ തെരുവിലിറങ്ങിയ ഗവർണറെ ജനം മധുരം നൽകി സ്വീകരിച്ചു; ഗവർണ്ണറുടെ കുതന്ത്രങ്ങൾ വിഫലം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News