രാഹുല്‍ ഗാന്ധിക്ക് ദില്ലി പൊലീസ് നോട്ടിസ് അയച്ചു

ജമ്മു കശ്മീരില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ ദില്ലി പൊലീസ് നോട്ടീസയച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വച്ചായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഈ സംഭവത്തിലാണ് ദില്ലി പൊലീസിന്റെ നടപടി.

ഒരു പ്രത്യേക കേസുമായി ബന്ധപ്പെട്ട് താന്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചപ്പോള്‍ അവള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി എന്ന പരാമര്‍ശമാണ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. പൊലീസിനെ വിളിച്ച് വിവരങ്ങള്‍ കൈമാറട്ടെ എന്ന് ആ പെണ്‍കുട്ടിയോട് താന്‍ ചോദിച്ചു. എന്നാല്‍ പൊലീസിനെ വിളിക്കരുതെന്നും അത് തനിക്ക് നാണക്കേടാകുമെന്ന് ആ പെണ്‍കുട്ടി പ്രതികരിച്ചതായും രാഹുല്‍ പറഞ്ഞിരുന്നു.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രാഹുലിനെ സമീപിച്ച ഇരകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാണ് പൊലീസ് നോട്ടീസില്‍ ആവശ്യപ്പെടുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News