ദില്ലി സുര്‍ജിത് ഭവനിലെ നടപടി; കൈരളിയേയും തടഞ്ഞ് പൊലീസ്

സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനില്‍ കൈരളി വാര്‍ത്താസംഘത്തേയും തടഞ്ഞ് ദില്ലി പൊലീസ്. സെമിനാറും പൊലീസ് നടപടിയും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി വാര്‍ത്താസംഘത്തെ പൊലീസ് തടയുകയായിരുന്നു. സുര്‍ജിത് ഭവനില്‍ നിന്ന ്പുറത്തേക്കിറങ്ങിയ വാര്‍ത്താസംഘത്തെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല.

also read- പ്രതിഷേധങ്ങളെ ഭയം: സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ് ദില്ലി പൊലീസ്

സിപിഐഎമ്മിന്റെ പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനില്‍ ജി ട്വന്റിക്ക് എതിരായി ‘വീ 20’ എന്ന പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ദില്ലി പൊലീസ് രംഗത്തെത്തിയത്.

also read- ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം, സുര്‍ജിത് ഭവനിലെ സെമിനാര്‍ തടഞ്ഞ നടപടിയെ രൂക്ഷമായി വിമർശിച്ച് ജയറാം രമേശ്

മേധാ പട്ക്കര്‍ അടക്കമുള്ളവര്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതി തേടിയില്ല എന്നാരോപിച്ചാണ് പൊലീസ് നടപടി. സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ അകത്തേക്കും പുറത്തുള്ളവരെ അകത്തേക്കും പ്രവേശിപ്പിക്കുന്നില്ല. സുര്‍ജിത് ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. സെമിനാറില്‍ പങ്കെടുക്കാനെത്തിയവരോട് പൊലീസ് പ്രകോപനപരമായി പെരുമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News