ദില്ലി വായു മലിനീകരണം ; ബിജെപി – ആം ആദ്മി രാഷ്ട്രീയ പോര്‍ അതിരൂക്ഷം

ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും വായു ഗുണ നിലവാര സൂചിക 360 ന് മുകളില്‍ തുടരുകയാണ്. അതേസമയം വിഷയത്തില്‍ ബിജെപി -ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയപ്പോരും കനക്കുന്നു.  ദീപാവലിക്ക് ശേഷമുള്ള തുടര്‍ച്ചയായ ഒമ്പതാം ദിവസവും രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുകയാണ്.

ALSO READ:  കാനഡയില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി; കാനഡ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം വിസ അവസാനിപ്പിച്ചു

നഗര പ്രദേശങ്ങളില്‍ വായു ഗുണനിലവാരം 360 ന് മുകളില്‍ തുടരുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.. സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ബവാന , ആനന്ദ് വിഹാര്‍ തുടങ്ങിയ മേഖലകളില്‍ 400ന് മുകളിലാണ് വായു ഗുണനിലവാരം.

മലിനീകരണം രൂക്ഷമായി തുടരുന്നതോടെ ദില്ലിയില്‍ ശ്വാസകോശ സംബന്ധ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം മലിനീകരണം തുടരുന്ന സാഹചര്യത്തില്‍ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയിയുടെ നേതൃത്വത്തില്‍ വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. മലിനീകരണതോത് കുറയ്ക്കാന്‍ വേണ്ട നടപടികള്‍ കര്‍ശനമാക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ മലിനീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയപ്പോരും കനക്കുകയാണ്.

ALSO READ: കേന്ദ്രത്തിന് പുല്ലുവില; സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന്‌ അംഗീകാരം നൽകി ഉത്തർപ്രദേശിലെ ആദിത്യനാഥ്‌ സർക്കാർ

ദില്ലിയിലെ മലിനീകരണത്തിന് ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും നേരിട്ട് ഉത്തരവാദികളാണെന്ന് ബിജെപി എംപി പ്രവീണ്‍ ഖണ്ഡേല്‍വാള്‍ ആരോപിച്ചു.10 വര്‍ഷത്തിനിടെ മലിനീകരണം കുറക്കുന്നതിനായി ആം ആദ്മി പാര്‍ട്ടി ഒരു നടപടികളും സ്വീകരിച്ചില്ലെന്നാണ് ബിജെപിയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News