മലിനീകരണ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍

സുപ്രീംകോടതി ഇടപെടലിന് പിന്നാലെ മലിനീകരണ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദില്ലിയിലെ സ്‌മോഗ് ടവറുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച ദില്ലി മലിനീകരണ നിയന്ത്രണ സമിതി അധ്യക്ഷന്‍ അശ്വനി കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശുപാര്‍ശ ചെയ്തു.

READ ALSO:പ്രതിപക്ഷത്തിന് കനത്ത പ്രഹരം; കേരളീയത്തിന്റെ സമാപനവേദിയില്‍ ഒഴുകിയെത്തിയത് ജനസാഗരം

സ്‌മോഗ് ടവറിന്റെ പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി അശ്വനി കുമാര്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും ദില്ലി പുക മഞ്ഞിന്റെ പിടിയിലാണ്. നവംബര്‍ 15 വരെ വായുമലിനീകരണം അതിരൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ഷികാവശിഷ്ടങ്ങള്‍ ഈ സമയത്താണ് കൂടുതലായി കത്തിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

READ ALSO:വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെയ്പ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News