‘തണുത്ത് വിറച്ച് ദില്ലി’, കാഴ്ചാപരിധി വീണ്ടും കുറഞ്ഞു; അഞ്ച് ദിവസത്തേക്ക് മൂടല്‍മഞ്ഞിന് സാധ്യത

ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലിയില്‍ നിന്നും വിവിധയിടങ്ങളിലേക്കുളള 11 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. പഞ്ചാബ്, പടിഞ്ഞാറന്‍ രാജസ്ഥാന്‍, ഹരിയാന, ത്രിപുര, ഉത്തരാഖണ്ഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശനിയാഴ്ച കാഴ്ചാപരിധി പലയിടത്തും 50 മീറ്ററായി കുറഞ്ഞു.

ALSO READ: ചിന്നക്കനാലിലെ റിസോർട്ട്: മാത്യു കുഴൽനാടൻ എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദില്ലിയും അതിന്റെ സമീപ പ്രദേശങ്ങളിലും നിലവില്‍ ‘ഓറഞ്ച് അലര്‍ട്ട്’ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശൈത്യം ദില്ലിയിലെ ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. സ്‌കൂളുകളുടേയും മറ്റും പ്രവർത്തനത്തെ തടസപ്പെടുത്തിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News