ബലാത്സംഗ കേസ്; ഗോപാല്‍ ഗോയല്‍ കണ്ടയെ ദില്ലി റോസ് അവന്യൂ കോടതി വെറുതെ വിട്ടു

ബലാത്സംഗ കേസില്‍ ഹരിയാന മുന്‍ ആഭ്യന്തര മന്ത്രിയും സിര്‍സ എംഎല്‍എയുമായ ഗോപാല്‍ ഗോയല്‍ കണ്ടയെ ദില്ലി റോസ് അവന്യൂ കോടതി വെറുതെ വിട്ടു. ഗോപാല്‍ കണ്ടയുടെ വിമാന കമ്പനിയില്‍ എയര്‍ ഹോസ്റ്റസായിരുന്ന ഗീതികാ ശര്‍മ്മയുടെ ആത്മഹത്യയ്ക്ക് പിന്നാലെയായിരുന്നു ബലാത്സംഗ കേസ് ചുമത്തി കണ്ടയെ അറസ്റ്റ് ചെയ്തത്.

Also Read: അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം പുനഃരാരംഭിക്കണം;കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു

കണ്ടയുടെ ലൈംഗിക ചൂഷണവും മാനസിക പീഡനവുമാണ് ഗീതികയുടെയും അമ്മയുടെയും ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 2012ല്‍ നടന്ന സംഭവത്തില്‍ ഹരിയാന ലോഖിത് പാര്‍ട്ടി നേതാവായ ഗോപാല്‍ കണ്ട അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. പതിനൊന്ന് വര്‍ഷത്തെ വിചാരണ നടപടികള്‍ക്ക് ശേഷമാണ് കണ്ടയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുന്നത്.

Also Read: ‘കുക്കികൾ കുടിയാന്മാരാണ്, അവർ തുടച്ചുനീക്കപ്പെടും’: മെയ്തേയ് നേതാവിന്റെ പ്രസ്താവന വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here