സാകേത് കോടതി വളപ്പില്‍ വെടിവയ്പ്പ്. വെള്ളിയാഴ്ച രാവിലെ കോടതിയിലെ ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്. ഒരു യുവതിയടക്കം രണ്ടുപേര്‍ക്ക് വെടിയേറ്റതായി ഡിസിപി ചാന്ദിനി ചൗധരി അറിയിച്ചു. നാല് റൗണ്ട് വെടിവച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പില്‍ വയറിനടക്കം വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. അവരെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്.
നിരന്തരം കോടതിയില്‍ എത്തുന്ന അഭിഭാഷകനാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്നും ഡിസിപി ചാന്ദിനി ചൗധരി അറിയിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വെടിയേറ്റ യുവതിയുമായി അഭിഭാഷകന് സാമ്പത്തിക കേസ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വെടിവയ്പിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാമേശ്വര്‍ പ്രസാദ് എന്ന തന്നെയാണ് വെടിവെപ്പ് നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളുടെ ലൈസന്‍സ് കഴിഞ്ഞ ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തതാണ് എന്ന് സാകേത് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് യുവതി കോടതിയില്‍ എത്തിയത്
2021 സെപ്റ്റംബറില്‍ ദില്ലി രോഹിണി ജില്ലാ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here