അടുത്തിടെയായി വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞുനിന്ന വാർത്താ ആയിരുന്നു രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് നേരെ നിരന്തരം ഉയർന്നുവന്ന ബോംബ് ഭീഷണി. ദില്ലിയെ ആഴ്ചകളോളം പരിഭ്രാന്തിയിലാക്കിയ ഈ ഭീഷണിക്ക് പിന്നിലുള്ളയാളെ ദില്ലി പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസുകാരനായ വിദ്യാർത്ഥി ആണ് ഇതിന് പിന്നിലെന്നാണ് വിവരം. വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരീക്ഷാ ഭയമാണ് ബോംബ് ഭീഷണി മുഴക്കാൻ കാരണമായതെന്നാണ് വിദ്യാർഥി പൊലീസിന് നൽകിയ മൊഴി. പരീക്ഷ മാറ്റിവെക്കാൻ സ്വന്തം സ്‌കൂളിന് ഒഴികെയുള്ള സ്‌കൂളിലേക്കാണ് വിദ്യാർഥി ഭീഷണി സന്ദേശം അയച്ചത്. കുറഞ്ഞത് ആറ് തവണ ബോംബ് ഭീഷണി മുഴക്കിയുള്ള ഇമെയിലുകള്‍ വിദ്യാർത്ഥി അയച്ചിട്ടുണ്ടെന്നും ഒരു തവണ 23 സ്‌കൂളുകള്‍ക്ക് വരെ ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ALSO READ; കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിൽ; യുപിയിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി
അതേസമയം ബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ അടുത്തിടെ മറ്റ് ചില വിദ്യാർഥികളെയും പൊലീസ് പിടികൂടിയിരുന്നു. പരീക്ഷ ഭയമാണ് ഭീഷണി സന്ദേശം അയയ്ക്കാൻ കാരണമെന്നാണ് ഈ വിദ്യാർഥികളും പറഞ്ഞത്. ആദ്യഘട്ട അന്വേഷണത്തിൽ ഭീഷണി നേരിട്ട സ്‌കൂളിലെ വിദ്യാർത്ഥികൾ തന്നെയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം 11 ദിവസത്തിനിടെ ദില്ലിയിലെ നൂറോളം സ്‌കൂളുകളിലാണ് ബോംബ് ഭീഷണി ലഭിച്ചിരുന്നത്. ഇ മെയിൽ സന്ദേശം വഴിയായിരുന്നു ഭീഷണി ഉയർന്നത്. ഭീഷണി ലഭിച്ചതിനെ തുടർന്ന് സ്‌കൂളുകളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചടക്കം പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ പിന്നീട് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here