ദില്ലിയിൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്; അധ്യാപകർക്കും ബാധകം

ദില്ലിയിൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം വിലക്കി വിദ്യാഭ്യാസ വകുപ്പ്. സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും നിർദ്ദേശം ബാധകമാണ്. സ്കൂൾ പരിസരങ്ങളിലും മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. വിദ്യാർത്ഥികൾ സ്കൂളിലേക്ക് ഫോൺ കൊണ്ടുവന്നാൽ പിടിച്ചെടുക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

Also read:ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

അധ്യാപകർ ക്ലാസ് മുറി, മൈതാനം, ലാബുകൾ, ലൈബ്രറിയിലടക്കം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. മൊബൈൽ ഫോണുകളുടെ ദുരുപയോഗം കുറക്കലും , അമിത ഉപയോഗം വിഷാദ രോഗത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശയവിനിമയത്തിനായി സ്കൂളുകളിൽ പൊതു ഫോൺ സൗകര്യം ഏർപ്പെടുത്താനും മാർഗരേഖയിൽ നിർദേശമുണ്ട്.

News Summary- Education department bans use of mobile phones in schools in Delhi. The directive applies to all schools including private schools. The use of mobile phones has also been banned in school premises

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News