ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

delhi school

ദില്ലിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി.സൗത്ത് ദില്ലിയിലെ ഇന്ത്യൻ പബ്ലിക് സ്കൂൾ, സരസ്വതി വിഹാറിലെ സ്കൂളിലും ബോംബ് ഭീഷണി സന്ദേശം എത്തി.

ഭീഷണി സന്ദേശം എത്തിയതിന തുടർന്ന് വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും ഒഴിപ്പിച്ചു. ബോംബ് സ്കോഡും പൊലീസും സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.

ALSO READ; തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

കഴിഞ്ഞ ദിവസവുിം സമാന രീതിയിൽ ദില്ലിയിലെ സ്കൂളുകൾക്ക് ബോംഹ് ഭീഷണി ലഭിച്ചിരുന്നു. ദില്ലിയിലെ 16 സ്കൂളുകൾക്ക് നെരെയായിരുന്നു ബോംബ് ഭീഷണി.പുലർച്ചെ നാലരയോടെയാണ് സ്കൂൾ  ഇമെയിലിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്.ഈസ്റ്റ് കൈലാഷ്  ദില്ലി പബ്ലിക് സ്കൂൾ, മയൂർ വിഹാറിലെ സൽവാൻ പബ്ലിക് സ്കൂൾ, പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്കൂൾ തുടങ്ങിയ സ്കൂളുകൾ ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി.

സന്ദേശം എത്തിയതിന് പിന്നാലെ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് അധികൃതർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.അതേസമയം ബോംബ് സ്കോഡും പൊലീസും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

ENGLISH NEWS SUMMARY: Another bomb threat against schools in Delhi.The students were evacuated from the school after receiving the threat message

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News