ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി.മൂന്ന് സ്കൂളുകൾക്ക് നേരെയാണ് വെള്ളിയാഴ്ച്ച രാവിലെയോടെ ബോംബ് ഭീഷണി സന്ദേശം എത്തിയത്.ഫോൺ സന്ദേശം വഴിയായിരുന്നു ഭീഷണി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 40 ലേറെ സ്കൂളുകൾക്ക് സമാന രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയിൽ സന്ദേശം വഴിയാണ് ഭീഷണി എത്തിയത്. വിവിധ സ്കൂൾ പരിസരങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും സ്ഫോടനുമുണ്ടായാൽ വലിയ നാശനഷ്ടങ്ങളുണ്ടാകുമെന്നുമായിരുന്നു സന്ദേശം. ആർകെ പുരത്തുള്ള ദില്ലി പബ്ലിക് സ്കൂൾ, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്.
ALSO READ; തമിഴ്‌നാട്ടിൽ ആശുപത്രിയിൽ തീപിടിത്തം; 3 വയസുള്ള കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം
പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തിൻ്റെ ഭാഗമായി വിദ്യാർഥികളെ സ്കൂൾ അധികൃതർ തിരികെ വീട്ടിലേക്ക് അയക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സമാന രീതിയിൽ ഇന്നും ഭീഷണി സന്ദേശം സ്കൂളുകൾക്ക് ലഭിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here