‘ശ്രമം കേരളത്തിന് വളരാനുള്ള സാധ്യതളെ ഇല്ലാതാക്കാൻ’: സംസ്ഥാനത്തിന്റെ പ്രതിരോധത്തിനൊപ്പം വിദ്യാർത്ഥികളും

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരത്തിൽ പങ്കുചേർന്ന് ദില്ലിയിലെ മലയാളി വിദ്യാർത്ഥികളും. കേരളത്തിനോട് കേന്ദ്രം കാണിക്കുന്ന അവഗണന ഇതര സംസ്ഥാനത്തുള്ളവർ തങ്ങളോടും കാണിക്കുന്നുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. കേരളത്തിൽ നിന്ന് പുറത്തുപോയി പഠിക്കുമ്പോൾ നിങ്ങളൊക്കെ സമ്പൂർണ സാക്ഷരതാ നേടിയവരല്ലേ, പിന്നെയും എന്തിനാണ് വിദ്യാഭ്യാസം എന്നാണ് ചോദിക്കുന്നത്.

Also Read: പല ദേശീയ നേതാക്കളും കേരളത്തിന്റെ സമരത്തിൽ പങ്കുചേരും; വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകയറുന്ന പോരാട്ടമാകും ഈ സമരം: മന്ത്രി എ കെ ശശീന്ദ്രൻ

ഇതേ പ്രവണതയാണ് കേന്ദ്രം കാണിക്കുന്നതും, കേരളം എന്തായാലും വികസിതമാണല്ലോ, ഇനിയെന്തിനാണ് കൂടുതൽ പൈസ എന്ന രീതിയാണ് കേന്ദ്രത്തിന്റേത്. ഇത് കേന്ദ്രവിരുദ്ധ നയങ്ങളോടുള്ള പ്രതികാരം കൂടിയാണ്. അതിനെതിരെ ഇത്തരം സമരങ്ങൾ ഇനിയും ഉയർന്നുവരണം. അതിൽ വിദ്യാർത്ഥികളുൾപ്പെടെ പങ്കുചേരും.

Also Read: ഭരണഘടനാവകാശങ്ങൾക്കു വേണ്ടി കേരളം നയിക്കുന്ന പോരാട്ടത്തിന് പിന്തുണയുമായി മുംബൈയിൽ ഐക്യദാർഢ്യസംഗമം

ദില്ലിയിൽ പഠിക്കുന്ന പല മലയാളി വിദ്യാർത്ഥികളും കടുത്ത അവഗണന ആണ് നേരിടുന്നത്. മലയാളികളോട് കൂട്ടുകൂടരുതെന്ന് പറയുന്ന ഉത്തരേന്ത്യൻ മാതാപിതാക്കളുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് ജയ് ശ്രീറാം വിളിക്കുന്നവരോട് തിരിച്ചു വിളിക്കണോ വേണ്ടയോ എന്ന തീരുമാനം പോലും നമുക്ക് എടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വിദ്യാർഥികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News