ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ഹരിയാന ചീഫ് സെക്രട്ടറിയോട് ഇന്ന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം.
നിയമലംഘകര്‍ക്കെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് അഭയ് എസ് ഓക, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമ്മാനുള്ള എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here