ന്യൂഡല്‍ഹി- തിരുവനന്തപുരം സ്പെഷല്‍ ട്രെയിന്‍: കേരളത്തിലെ സ്റ്റോപ്പുകള്‍ ഇങ്ങനെ, റിസര്‍വേഷന്‍ ആരംഭിച്ചു

TRAIN

പുതിയതായി അനുവദിച്ച ന്യൂഡല്‍ഹി- തിരുവനന്തപുരം സെഷല്‍ ട്രെയിനിന്റെ റിസര്‍വേഷന്‍ ഇന്ന് രാവിലെ എട്ടേ മണി മുതല്‍ ആരംഭിച്ചു. ന്യൂഡല്‍ഹി ഹസ്രത് നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

നിസാമുദ്ദീന്‍- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ( നമ്പര്‍ 04082) ട്രെയിന്‍ 28 ന് വൈകിട്ട് 7.20 ന് നിസാമുദ്ദീനില്‍ നിന്നും പുറപ്പെടും. 30 ന് വൈകിട്ട് 7.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്.

തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ 31 ന് രാവിലെ 7.50 ന് പുറപ്പെടും. ജനുവരി 2 ന് രാവിലെ 6.45 ന് നിസാമുദ്ദീനില്‍ എത്തിച്ചേരും.

അതേസമയം തിരുവനന്തപുരത്ത് നിന്ന് ഷോർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് (16302), മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസ് എന്നിവയ്ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ സമയമാണ്. തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെട്ടിരുന്ന വേണാട് ജനുവരി ഒന്ന് മുതല്‍ അഞ്ച് മിനുട്ട് നേരത്തേ 5.20ന് പുറപ്പെടും.

Read Also: ക്രിസ്മസ് തലേന്ന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ഷെല്ലാക്രമണം; എട്ടു പേര്‍ കൊല്ലപ്പെട്ടു

മംഗലാപുരം- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ജനുവരി മുതല്‍ അര മണിക്കൂര്‍ നേരത്തേ തിരുവനന്തപുരം സെൻട്രലില്‍ എത്തും. എന്നാല്‍, മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. എറണാകുളം മുതലാണ് സമയമാറ്റം. നിലവില്‍ ഇത് രാവിലെ ഒമ്പതിനാണ് തിരുവനന്തപുരം സെൻട്രലില്‍ എത്തുന്നത്. ജനുവരി ഒന്ന് മുതല്‍ 8.30ന് എത്തും. എറണാകുളം ടൗണില്‍ പുലര്‍ച്ചെ 3.15ന് എത്തി 3.20ന് പുറപ്പെടും. കോട്ടയത്ത് 4.32ന് എത്തി 4.35ന് പുറപ്പെടും. കൊല്ലം ജംഗ്ഷനില്‍ 6.22ന് എത്തി 6.25ന് പുറപ്പെടും. നിലവില്‍ ഇത് 7.02ന് എത്തി 7.05നാണ് പുറപ്പെടുന്നത്. വിശദമായ സമയക്രമം അറിയാം:

വേണാട്


തിരുവനന്തപുരം സെൻട്രല്‍- 05:20
കൊല്ലം ജംഗ്ഷൻ- 06:30- 6.33
കായംകുളം- 07:15- 07:17
കോട്ടയം- 08:21- 08:24
എറണാകുളം ടൗണ്‍- 09:40, 09:45
തൃശൂര്‍- 11:04, 11:07
ഷോര്‍ണൂര്‍- 12:25

മംഗലാപുരം- തിരുവനന്തപുരം മലബാര്‍ (16630)

എറണാകുളം ടൗണ്‍- 03:05, 03:10
കോട്ടയം- 04:22, 04:25
ചങ്ങനാശ്ശേരി- 04:44, 04:45
തിരുവല്ല- 04:54, 04:55
ചെങ്ങന്നൂര്‍- 05:05, 05:07
കായംകുളം- 05:35, 05:37
കൊല്ലം ജങ്ഷൻ- 06:22, 06:25
ക‍‍ഴക്കൂട്ടം- 7:28, 07:29
തിരുവനന്തപുരം പേട്ട- 07:44, 07:45
തിരുവനന്തപുരം സെന്‍ട്രല്‍- 08:30

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News