ഉറക്കത്തിലെത്തിയ ദുരന്തം! ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം

truck

ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.

ALSO READ: കടം വീട്ടാൻ പണമില്ല; ‘സുകുമാരകുറുപ്പ് മോഡൽ’ കൊലപാതകത്തിലൂടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിൽ

സീലംപൂരിൽ നിന്നും വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ടാണ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയത്. ഈ സമയം അഞ്ചുപേർ ഇവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഇവരിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. മറ്റുള്ള രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ വാഹനം റോഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

ALSO READ: മൂന്ന് ലിറ്റർ രക്തം ഛർദിച്ചു, പിന്നാലെ മരണം; അമിത മദ്യപാനം മൂലം യുവാവിന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ഡോക്ടർ

മരിച്ച മൂന്നുപേരെയും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതേസമയം പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഒളിവിൽ പോയ ട്രക്ക് ഡ്രൈവറെ കണ്ടെത്താനുള്ള  ശ്രമത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News