ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

Delhi University

ദില്ലി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ കോടതി നിർദേശിച്ച ശേഷം മാത്രമാകും വോട്ടെണ്ണൽ നടക്കുക. എ ബി വി പി ആധിപത്യം ഉള്ള ക്യാംപസിൽ പണക്കൊഴുപ്പും, അക്രമങ്ങളും അഴിച്ചു വിടുകയാണെന്ന് എസ് എഫ് ഐ ആരോപിച്ചിരുന്നു. കോടതിയും രൂക്ഷമായ ഭാഷയിൽ അധികൃതരെ വിമർശിച്ചിരുന്നു. എസ്എഫ്ഐ – എഐസ്എ സഖ്യമയാണ് ഇത്തവണ മത്സരിക്കുന്നത്.

Also Read: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

എബിവിപിയും എന്‍എസ്യുവും വനിത പ്രാതിനിധ്യം ഒന്നിലൊതുക്കിയപ്പോള്‍ എസ്എഫ്ഐ – എഐസ്എ സഖ്യം മൂന്ന് സീറ്റും നല്‍കി. മലയാളി അനാമിക കെ യാണ് ജോയിന്റെ് സെക്രട്ടറി സ്ഥാനാര്‍ഥി. അതേസമയം തിരഞ്ഞെടുപ്പിനായി കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നതിനെ വിമര്‍ശിച്ച ഹൈക്കോടതി കള്ളപ്പണം വെളുപ്പിക്കലല്ലിത് ജനാധിപത്യത്തിന്‍റെ ഉത്സവമാണെന്ന് ഓര്‍മ്മിപ്പിച്ചു. പ്രചാരണത്തിനിടെപൊതു സ്വത്ത് നശിപ്പിച്ചതില്‍ കര്‍ശന നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News