നിയമ ബിരുദ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനുള്ള ദില്ലി സര്‍വകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത്. മനുസ്മൃതി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപക സംഘടനയായ സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് ദില്ലി വിസിക്ക് കത്തയച്ചു. സംഭവം വിവാദമായതോടെ പാഠഭാഗത്തില്‍ മനുസ്മൃതി ഉള്‍പ്പെടുത്തില്ലെന്നും കോഴ്‌സ് കമ്മറ്റി ഫാക്കല്‍റ്റിയുടെ നിര്‍ദേശം തള്ളിയെന്ന വിശദീകരണവുമായി ദില്ലി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് രംഗത്തുവന്നു.
രാജ്യത്തിൽ ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമായി ഹിന്ദു ഗ്രന്ഥമായ മനുസ്മൃതി നിയമ ബിരുദ കോഴ്സില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ദില്ലി സര്‍വകലാശാല അധികൃതര്‍ മുന്നോട്ട് വെച്ചത്. മനുസ്മൃതി ആധാരമായുള്ള രണ്ട് പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പടുത്തി ആഗസ്റ്റില്‍ ആരംഭിക്കുന്ന അക്കാദിക വര്‍ഷം മുതല്‍ നടപ്പിലാക്കാനായിരുന്നു നീക്കം. ജിഎന്‍ ഝാ തയാറാക്കിയ മനുസ്മൃതി, ടി. കൃഷ്ണസ്വാമി അയ്യരുടെ ‘സ്മൃതിചന്ദ്രിക: മനുസ്മൃതി വ്യാഖ്യാനം’ എന്നിവയാണ് എല്‍എല്‍ബി സിലബസില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ജൂണ്‍ 24നു ചേര്‍ന്ന നിയമവകുപ്പ് അധ്യാപകരുടെ യോഗത്തില്‍ തീരുമാനിച്ചത്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്ര്യത്തെയും എതിര്‍ക്കുകയും കടുത്ത ജാതി മത വിവേചനങ്ങള്‍ വര്‍ണിക്കുകയും ചെയ്യുന്ന മനുസ്മൃതി പാഠപുസ്തകത്തില്‍റെ ഭാഗമാക്കുന്നത് പ്തിഷേധാര്‍ഹമാണെന്നും ഒരു ആധുനിക സമൂഹത്തില്‍, മനുസ്മൃതിയുടെ കുറിപ്പടികള്‍ക്ക് സ്ഥാനമില്ലെന്നും ചൂണ്ടിക്കാട്ടി അധ്യാപക സംഘടനയായ സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം സ്ത്രീകളാണെന്നും മനുസ്മൃതിയിലെ ആശയങ്ങള്‍ പിന്തിരിപ്പനാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും ഇതിനെതിരെ രംഗത്തു വന്നു. സംഭവം വിവാദമായതോടെ പാഠഭാഗത്തില്‍ മനുസ്മൃതി ഉള്‍പ്പെടുത്തില്ലെന്നും കോഴ്‌സ് കമ്മറ്റി ഫാക്കല്‍റ്റിയുടെ നിര്‍ദേശം തള്ളിയെന്ന പ്രതികരണവുമായി ദില്ലി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് രംഗത്തുവന്നു. രാജ്യത്തെ പാഠ്യപദ്ധതിയെപ്പോലും കാവികല്‍ക്കരിക്കാനുള്ള സംഘവരിവാര്‍ അജണ്ടയാണ് ഇതിന് പിന്നിലെന്ന വിമര്‍ശനം ശക്തമാകുകാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here