വഖഫ് ബോർഡ് ക്രമക്കേട് കേസ്: ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കും

വഖഫ് ബോർഡ് ക്രമക്കേട് കേസിൽ ദില്ലി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കും. 2018-22 കാലയളവിൽ വഖഫ് ബോർഡ് ചെയർമാനായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് ഓഖ്ല എംഎൽഎയായ അമാനത്തുള്ള ഖാനെതിരെ ഇഡി കേസെടുത്തിരുന്നത്. ഇതേ കേസിൽ നേരത്തെയും അമാനത്തുള്ള ഖാനെ ഇഡി ചോദ്യംചെയ്തിട്ടുണ്ട്. അന്ന് എംഎൽഎ അറസ്റ്റിലായെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പിന്നീട് ഇഡി നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. വഖഫ് ഭൂമി മറിച്ച് വിറ്റതടക്കമുള്ള അനധികൃത ഇടപാടുകളിൽ സിബിഐയും അന്വേഷണം നടത്തുകയാണ്.

ALSO READ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം’, വിവാദ പ്രസംഗംങ്ങൾക്കെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News