തലസ്ഥാനമായ ദില്ലിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. മൂടൽമഞ്ഞ് കനത്തത് വിമാനത്താവളങ്ങളിലെ കാഴ്ചചരിധി കുറക്കുന്നതോടെ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു. ദില്ലിയിൽ വിവിധ ഇടങ്ങളിൽ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. വരും ദിവസങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞോടുകൂടിയ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡൽഹിയിൽ പകൽ സമയത്തെ ഉയർന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്‌ന്നു. കുറഞ്ഞ താപനില ഏഴ് ഡിഗ്രിയാണ്. ശനി വൈകിട്ട് മഴ പെയ്‌തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടൽമഞ്ഞ് റെയിൽ, റോഡ്, വിമാന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഡൽഹി വിമാനത്താവളത്തിൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങൾ വൈകി.
വാരാണസി, ലഖ്‌നൗ, ആഗ്ര, പട്‌ന, ബറെയ്‌ലി എന്നീ വിമാനത്താവളങ്ങളിലും ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്‌ന്നു. അതേ സമയം, വായു ഗുണനിലവാര സൂചികയും മോശം വിഭാഗത്തിൽ തുടരുകയാണ്. ഇതോടെ ദില്ലിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ മൂന്നാം ഘട്ട നിയന്ത്രണം ഏർപ്പെടുത്തി. ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here