മഞ്ഞിലുറഞ്ഞ് ദില്ലി; ആശങ്കയുയര്‍ത്തി കനത്ത മൂടല്‍മഞ്ഞും ശീതക്കാറ്റും

Delhi

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍മഞ്ഞും ശീതക്കാറ്റും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. പുലര്‍ച്ചെ മുതല്‍ തുടരുന്ന കനത്ത മൂടല്‍ മഞ്ഞ് വ്യോമ – റെയില്‍ ഗതാഗതത്തെ തടസ്സപ്പെടുത്തി. റണ്‍വേയില്‍ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്യുകയാണ്.

ദില്ലിയില്‍ താപനില 6 ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്നതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടും തുടരുന്നുണ്ട്. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ALSO READ: ദില്ലിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ പോരാട്ടം ശക്തമാക്കി മുന്നണികൾ, വാഗ്ദാന പെരുമഴയുമായി നേതാക്കൾ

കനത്ത മൂടൽമഞ്ഞ് ട്രെയിൻ ഷെഡ്യൂളുകളിലും റോഡ് ഗതാഗതത്തിലും തടസ്സങ്ങൾക്കിടയാക്കിയിട്ടുണ്ട്.  ചണ്ഡീഗഡ്, അമൃത്സർ, ജയ്പൂർ, കൂടാതെ ഉത്തരേന്ത്യയിലെ മറ്റ് നിരവധി വിമാനത്താവളങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദില്ലി, നോയിഡ, ഗുരുഗ്രാം, കർണാൽ, ഹാപൂർ, ഗാസിയാബാദ്, അമൃത്സർ തുടങ്ങിയ നഗരങ്ങളിൽ, ദൃശ്യപരത കുറഞ്ഞതിനാൽ വാഹനങ്ങൾ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നത്.

Also Read : കർഷകരുടെ മഹാ പഞ്ചായത്ത്: കൊടും തണുപ്പിലും അണിനിരന്നത് ആയിരങ്ങൾ; കേന്ദ്രത്തെ കടന്നാക്രമിച്ച് കർഷക നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News