തണുപ്പില്‍ വിറങ്ങലിക്കുകയാണ് ദില്ലി. വെള്ളിയാഴ്ച രാവിലെ 5.30-ന് ഒന്‍പത് ഡിഗ്രി സെല്‍ഷ്യസായിരുന്നു ദില്ലിയിലെ അന്തരീക്ഷ താപനില. കനത്ത മഞ്ഞും, അന്തരീക്ഷമലിനീകരണം മൂലമുള്ള പുകയും കാരണം നഗരങ്ങളില്‍ പലയിടങ്ങളിലും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളില്‍ താപനില താഴുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഗസിയബാദ്, നോയിഡ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. അന്തരീക്ഷം തെളിഞ്ഞുകാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങള്‍ വൈകി. കാഴ്ചപരിധി കുറയുന്നത് വിമാന സര്‍വീസുകളെ ബാധിക്കുന്നുണ്ട്.
അതേസമയം ദില്ലിയിൽ വായു മലിനീകരണ തോത് മോശം വിഭാഗത്തിൽ നിന്ന് നേരിയ മാറ്റം വന്നിട്ടുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂടൽമഞ്ഞിൽ റോഡ് -റെയിൽ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here