തണുപ്പിൽ വലഞ്ഞ് രാജ്യ തലസ്ഥാനം

അതിശൈത്യത്തിൽ വലഞ്ഞ് രാജ്യ തലസ്ഥാനം. ദില്ലിയിൽ കനത്ത മൂടൽമഞ്ഞിൽ ഗതാഗത സംവിധാനങ്ങൾ താറുമാറായി. വിമാനത്താവളങ്ങളിലെ റൺവേയിൽ അടക്കം കാഴ്ച പരിധി പൂജ്യമായി തുടരുന്നത് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ദില്ലിയിൽ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. വരും ദിവസങ്ങളിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴ്ന്നേക്കും. മൂടൽമഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടും തുടരുന്നു.

also read: തണുത്തുറഞ്ഞ് ദില്ലി; ഓറഞ്ച് അലര്‍ട്ട് തുടരുന്നു

കഴിഞ്ഞ ദിവസം ദില്ലിയില്‍ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 17 ഡിഗ്രീ സെല്‍ഷ്യസും രേഖപ്പെടുത്തി. മൂടല്‍മഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.

ദില്ലിക്ക് പുറമേ പഞ്ചാബ്‌, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്‌, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിലും ശൈത്യതരംഗം വ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഔലി, മുൻസിയാരി പ്രദേശങ്ങളിൽ മഞ്ഞു വീ‍ഴ്ചയുണ്ടായിരുന്നു.

പ്രധാന ടൂറിസ്‌റ്റ്‌ കേന്ദ്രമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ വീണ്ടും മഞ്ഞുവീണു. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഇടവിട്ട് പെയ്യുന്ന നേരിയ മഴയും സ്ഥലത്ത് തണുപ്പ് കൂടാൻ കാരണമാകുന്നുണ്ട്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News