ദില്ലി ഉൾപെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലിയിൽ നേഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെ ശൈത്യകാല അവധി 5 ദിവസത്തേക്ക് കൂടി നീട്ടി. കനത്ത മൂടൽ മഞ്ഞ് ഇന്നും മ്യോമ റെയിൽ ഗാതാഗതത്തെ സാരമായി ബാധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസം ശൈത്യ തരംഗം ശക്തമാകുമെന്ന്കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ALSO READ: സ്പായുടെ മറവിൽ കഞ്ചാവ് വിൽപന, കൊച്ചിയിൽ യുവതി പിടിയിൽ
അതിശൈത്യം രൂക്ഷമായതോടെ ജനുവരി ഒന്ന് മുതൽ ദില്ലിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നാളെ സ്കൂളുകൾ പുനരാരംഭിക്കാനിരിക്കെ ദില്ലിയിലെ എല്ലാ സ്കൂളുകൾക്കും ശൈതൃകാല അവധി ജനുവരി 10 വരെ നീട്ടി നൽകാൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാൽ തെറ്റായി ഇറക്കിയ ഉത്തരവാണെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് അവധി നീട്ടി നൽകിയ ഉത്തരവ് പിൻവലിച്ചു. പിന്നാലെയാണ് നേഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി നീട്ടിയതായി വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. ജനുവരി 12 വരെയാണ് അവധി.
ശൈത്യം ശക്തമായതോടെ ദില്ലിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞത് ഇന്നും റോഡ് റെയിൽ വ്യോമ ഗതാഗതത്തെ ബാധിച്ചു. ദില്ലിയിലേക്ക് വരുന്ന 22 ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു. ദില്ലിയിൽ നിന്ന് പുറപെടേണ്ടതും വരുന്നതുമായ നിരവധി വിമാനങ്ങളും വൈകിയതായി അധികൃതർ അറിയിച്ചു. ദില്ലിയിൽ ശൈത്യം കടുക്കുന്നതിനൊപ്പം വായു മലിനീകരണവും രൂക്ഷമാവുകയാണ്. വായുഗുണ നിലവാര സൂചിക 300 ന് മുകളിൽ തുടരുന്നു.
ALSO READ: കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ദില്ലി, പഞ്ചാബ്, ഹരിയാന,ഛത്തീസ്ഗഢ്,രാജസ്ഥാൻ, എന്നീ സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസം ശൈത്യ തരംഗം ശക്തമാകുമെന്ന്കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജമ്മു കാശ്മീരിൽ അന്തരീക്ഷതാപനില 0 ഡിഗ്രി സെൽഷ്യസിന് താഴെ രേഖപ്പെടുത്തി. അതേ സമയം ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ റെയിൽ വേയ്ക്ക് കനത്ത നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറാദാബാദ് ഡിവിഷനിൽ മാത്രം കഴിഞ്ഞ വർഷം ഡിസംബറിൽ റിസേർവ് ചെയ്ത 20000 ടിക്കറ്റുകൾ റദ്ദാക്കിയതായി റെയിവേ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here