ദില്ലിയില്‍ അതിശൈത്യം തുടരുന്നു. ദില്ലിയില്‍ മൂടല്‍മഞ്ഞ് രൂക്ഷമായി തുടരുന്നത് വ്യോമ – റെയില്‍ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഇടവിട്ട് പെയ്യുന്ന നേരിയ മഴയും തണുപ്പ് കൂടാന്‍ കാരണമാകുന്നു.
ദില്ലിയില്‍ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 17 ഡിഗ്രീ സെല്‍ഷ്യസും രേഖപ്പെടുത്തി. മൂടല്‍മഞ്ഞ് കനത്തതോടെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
Also Read : സമരം കൂടുതല്‍ ശക്തമാക്കും; കര്‍ഷക സംഘത്തിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതല്‍
ദില്ലിക്ക് പുറമേ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിലും ശൈത്യതരംഗം വ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഔലി, മുൻസിയാരി പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയുണ്ടായിരുന്നു.
പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ വീണ്ടും മഞ്ഞുവീണു. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഇടവിട്ട് പെയ്യുന്ന നേരിയ മഴയും സ്ഥലത്ത് തണുപ്പ് കൂടാൻ കാരണമാകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here