ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ദില്ലിയിലെ വിവിധ ഇടങ്ങളില്‍ മഴയും ശീതക്കാറ്റും തുടരുന്നു.. മൂടല്‍മഞ്ഞും ശൈത്യവും രൂക്ഷമായതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.വിമാനത്താവളങ്ങളിലെ റണ്‍വേയിലെ കാഴ്ചപരിധി കുറഞ്ഞതോടെ വിമാന സര്‍വീസുകള്‍ വൈകുകയാണ്.
ALSO READ: പത്തനംതിട്ട പീഡനം; 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും
ആഗ്ര, വാരണാസി ലക്‌നൗ തുടങ്ങിയ വിമാനത്താവളങ്ങളില്‍ കാഴ്ച പരിധി പൂജ്യമായി കുറഞ്ഞു. മൂടല്‍മഞ്ഞ് 25 ഓളം ട്രെയിന്‍ സര്‍വീസുകളെയാണ് ബാധിച്ചത്. വിവിധ ഇടങ്ങളില്‍ നേരിയ മഴ പെയ്തതോടെ തണുപ്പും കടുത്തു. വരും മണിക്കൂറുകളില്‍ ദില്ലിയിലെ ജാഫര്‍ പൂര്‍, പ്രീത് വിഹാര്‍, ഷഹദാര തുടങ്ങിയിടങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദില്ലിയില്‍ ഏറ്റവും കുറഞ്ഞ താപനില 7ഉം ഏറ്റവും കൂടിയ നില 17 ഡിഗ്രി സെല്‍ഷ്യസുമാണ്.. വായു ഗുണനിലവാര സൂചികയും മോശം വിഭാഗത്തില്‍ തുടരുന്നതോടെ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ മൂന്നാംഘട്ട നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പലയിടത്തും 340 നു മുകളിലാണ് വായു ഗുണനിലവാരം സൂചിക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here