മരണത്തിലും മകന്റെ കൈവിടാതെ തനുജ, ദില്ലിയിലെ കനത്ത മഴയില്‍ ജീവന്‍ നഷ്ടപ്പെട്ട് 23കാരിയും കുഞ്ഞും

ഭരണകൂടത്തിന്റെ അശ്രദ്ധമൂലം ജീവന്‍ നഷ്ടപ്പെട്ട 23കാരിയും കുഞ്ഞുമാണ് ഇപ്പോള്‍ ദില്ലി സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടുന്നത്. മൂടിയില്ലാത്ത ഓടയില്‍ വീണാണ് തനൂജ ബിസ്തും അവരുടെ മൂന്നു വയസുള്ള മകനും മരിച്ചത്.

മകനൊപ്പം തനുജ ഗാസിപ്പൂരിലെ ആഴ്ച ചന്തയില്‍ പോയി മടങ്ങുന്നതിനിടയിലാണ് മഴ പെയ്യാന്‍ തുടങ്ങിയത്. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനിടയില്‍ തുറന്ന കിടക്കുന്ന ഓട അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തനൂജയും മകനും അതിനുള്ളില്‍ വീണു. മണിക്കൂറുകള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം കണ്ടത്തുമ്പോള്‍ മകന്റെ കൈയിലെ പിടി അവര്‍ വിട്ടിരുന്നില്ല.

ALSO READ:  ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 6 മരണം, കേദാര്‍നാഥില്‍ തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

നോയിഡയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ തനുജയുടെ ഭര്‍ത്താവ് സംഭവം നടക്കുമ്പോള്‍ ജോലിയിലായിരുന്നു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയിരുന്നെങ്കില്‍ തനിക്ക് ഭാര്യയും മകനും നഷ്ടപ്പെടില്ലെന്നാണ് തനുജയുടെ ഭര്‍ത്താവ് ഗോവിന്ദ് സിംഗ് പ്രതികരിച്ചത്. എല്ലാവര്‍ഷവും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

വൈകിട്ട് 7.30ഓടെയാണ് തനുജയുടെ വീട്ടുകാര്‍ വിവരമറിയുന്നത്. പൊലീസില്‍ വിളിച്ചറിയിച്ചതിന് പിന്നാലെ അവരെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ഒരു സംവിധാനവും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. രണ്ടു മണിക്കൂറിന് ശേഷമാണ് അവരെ കണ്ടെത്തുന്നത്. സ്വകാര്യ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് സൗകര്യം പോലും ലഭിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ALSO READ: സംസ്ഥാനത്ത് ദു:ഖാചരണം:  പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്റര്‍ വാര്‍ഷികം ആഘോഷിച്ച് ബിജെപി ഭരണകൂടം

എംപിമാരെയും എംഎല്‍എമാരെയും കണ്ട് പരാതി പറഞ്ഞിട്ടും ആരും നടപടിയെടുത്തില്ല. എല്ലാ മഴക്കാലത്തും ഈ ഓട നിറഞ്ഞുകവിയുകയാണെന്നും വെള്ളം നിറഞ്ഞതിനാല്‍ പെട്ടെന്ന് ഓട തനുജയ്ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് അപകടത്തില്‍പ്പെടാന്‍ കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു.

കഴിഞ്ഞ ദിവസത്തെ മഴയില്‍ ദില്ലിയില്‍ ഏഴു പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News