ഐപിഎല്‍, ഹൈദരാബാദിനെതിരെ വിജയം പിടിച്ചെടുത്ത് ഡെല്‍ഹി

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തട്ടകത്തില്‍  അവരില്‍ നിന്ന് വിജയം പിടിച്ചെടുത്ത് ഡെല്‍ഹി ക്യാപിറ്റല്‍സ്. ഏ‍ഴ് റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡെല്‍ഹിക്ക് വലിയ സ്കോര്‍ കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമേ നേടാന്‍ ക‍ഴിഞ്ഞുള്ളു. ഹൈദരാബാദിനുവേണ്ടി നാലോവറില്‍ 11 റണ്‍സ് മാത്രം വ‍ഴങ്ങി 2 വിക്കറ്റ് വീ‍ഴ്ത്തിയ ഭുവനേശ്വര്‍ കുമാറും 28 റണ്‍സ് വ‍ഴങ്ങി 3 വിക്കറ്റ് വീ‍ഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറുമാണ് ഡെല്‍ഹിയുടെ ഇന്നിംഗ്സിന് കടിഞ്ഞാണ്‍ ഇട്ടത്.

എന്നാല്‍ ചെറിയ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനു വേണ്ടി മായങ്ക് അഗര്‍വാള്‍ 49(39) ഹെന്‍റിച്ച് ക്ലാസന്‍ 31(19)  എന്നിവര്‍ പൊരുതിയെങ്കിലും 20 ഓവറില്‍ 6വിക്കറ്റ് നഷ്ടത്തില്‍  137 റണ്‍സ് എടുക്കാനെ ക‍ഴിഞ്ഞുള്ളു. ഡെല്‍ഹി ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, അക്ഷര്‍പട്ടേല്‍ എന്നിവര്‍ റണ്സ് വിട്ട് കൊടുക്കാന്‍ പിശുക്കിയതോടെ ഹെദരാബാദ് സമ്മര്‍ദ്ദത്തിലാവുകയായിരിന്നു. സീസണില്‍ 7 കളികളില്‍ 2 ജയം മാത്രമുള്ള ഡെല്‍ഹി 4 പോയിന്റോടെ അവസാന സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ട് ജയങ്ങളില്‍ നിന്ന് 4 പോയിന്റെടെ തൊട്ടുമുകളില്‍ 9ാം സ്ഥാനത്താണ് ഹൈദരാബാദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News