ദില്ലി മെട്രോ മാതൃകയിൽ വാട്‌സ്ആപ്പില്‍ ബസ് ടിക്കറ്റ് സംവിധാനം ആരംഭിക്കാനൊരുങ്ങിൽ ദില്ലി സർക്കാർ. ഡിടിസി, ക്ലസ്റ്റര്‍ ബസുകള്‍ക്കായി ഡിജിറ്റല്‍ ടിക്കറ്റിങ് സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പെന്നാണ് പുറത്തുവരുന്ന റിപ്പോർട്.
Also read:ബിജെപിയുടെ മധ്യപ്രദേശ് മുഖ്യമന്ത്രി ഒബിസി വിഭാഗത്തില്‍ നിന്നും? ചര്‍ച്ച തുടരുന്നു
വാട്ട്സ്ആപ്പ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നേരത്തെ നിലവില്‍ വന്നിരുന്നു. ഈ സേവനം ആരംഭിച്ചത് മേയ് മാസത്തിലായിരുന്നു.ഗുരുഗ്രാം റാപ്പിഡ് മെട്രോ ഉള്‍പ്പെടെയുള്ള അതിവേഗ ഗതാഗത സംവിധാനങ്ങളില്‍ ഈ സേവനം വ്യാപിപ്പിച്ചു.
ദില്ലി മെട്രോ ടിക്കറ്റുകള്‍ വാങ്ങുന്നതിന്, യാത്രക്കാര്‍ വാട്സ്ആപ്പില്‍ 91 9650855800 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന സന്ദേശം അയച്ച് മെട്രോ ടിക്കറ്റുകള്‍ വാങ്ങാം. ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ബാധകമാണ്, അതേസമയം യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here