ആരോഗ്യസ്ഥിതി കണക്കിലെടുത്തുള്ള പരിശോധന; കെജ്‌രിവാളിന്റെ ഹർജി ദില്ലി റൗസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ഹർജി റൗസ് അവന്യുകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ടും ഭക്ഷണ വിവരങ്ങളുടെ ലിസ്റ്റും തിഹാർ ജയിൽ അധികൃതർ ഇന്ന് കോടതിയിൽ സമർപ്പിക്കണം. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ജഡ്ജി കാവേരി ബവേജ ഹർജി പരിഗണിക്കുക.

Also Read: ‘ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട, ഇതെന്ത് നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

പ്രമേഹ രോഗിയായ കേജ്‍രിവാള്‍ പ്രമേഹം ഉയര്‍ത്തുന്ന ഭക്ഷണ സാധനങ്ങള്‍ മനഃപൂര്‍വം കഴിക്കുന്നതായി ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചിരുന്നു. ഇഡിയുടെ വാദം കള്ളമാണെന്നും കേജ് രിവാളിനെ തിഹാർ ജയിലില്‍വച്ച് കൊലപ്പെടുത്താനുള്ള നീക്കമാണെന്നുമാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.

Also Read: സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ, ആയിഷുമ്മ തെളിയിച്ച അക്ഷരദീപം അറിവിന്റെ തീജ്വാലയായി പടർന്നു: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News