എന്നും ഇഡ്ഡലി കഴിക്കുമ്പോള്‍ സ്വാഭാവികമായും നമുക്ക് ഒരു മടുപ്പുണ്ടാകും. എന്നാല്‍ ഇന്ന് ഒരു വെറൈറ്റി ഇഡ്ഡലി ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ റാഗി ഇഡ്ഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
1. റാഗി പൊടി – ഒരു കപ്പ്
2. ഉഴുന്ന് – അര കപ്പ്
3. ചോറ് – കാല്‍ കപ്പ്
4. വെള്ളം – ഒന്നര കപ്പ്
5. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഉഴുന്ന് നന്നായി കഴുകി ഒരു കപ്പ് വെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കണം.
ശേഷം കുതിര്‍ത്ത് വച്ച വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
അതിനുശേഷം ഇതിലേക്ക് ചോറും അരച്ച് ചേര്‍ക്കുക.
ഇനി ഇതിലേക്ക് റാഗി പൊടിയും അര കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 8 മണിക്കൂര്‍ വരെ പൊങ്ങി വരാന്‍ മാറ്റി വയ്ക്കുക.
ശേഷം ഉപ്പ് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഇഡ്ഡലിത്തട്ടില്‍ കോരിയൊഴിച്ചു ആവിയില്‍ വേവിച്ചെടുക്കുക.
Also Read : ഇഡലി പ്രേമികളേ ഇതിലേ…സ്ഥിരം ഇഡലി കഴിക്കുന്നവര്‍ ഇതുകൂടി അറിയുക !
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here